statistics, job, education in statistics, BA ,MA, PHD IMA HONOURS IN STATISTICS, higher studies in statistics
സ്റ്റാറ്റിസ്റ്റിക്സ്: ‘ഡേറ്റ’ യുഗത്തിലെ ഹോട്ട് സബ്ജക്ട്
🎓🌍🎓🌍🎓🌍🎓🌍🎓🌍
➡ സ്റ്റാറ്റിസ്റ്റിക്സ് - വിഷയം പുതിയതല്ല, എന്നാൽ കാലം മാറിയപ്പോൾ വിഐപി പദവിയായി. ലോകത്തിന്റെ മുന്നേറ്റം ‘ഡേറ്റ’ അധിഷ്ഠിതമെന്ന സിദ്ധാന്തമാണു കാരണം. ലോകമെങ്ങും ഡേറ്റ സയന്റിസ്റ്റുമാരിൽ നല്ലൊരു പങ്ക് സ്റ്റാറ്റിസ്റ്റിക്സിൽ ഏതെങ്കിലും രീതിയിൽ ഔപചാരിക വിദ്യാഭ്യാസം നേടിയവരാണ്.
➡ ഗണിതശാസ്ത്രത്തിൽ വേരുമുറപ്പിച്ചുനിൽക്കുന്ന മേഖലയാണു സ്റ്റാറ്റിസ്റ്റിക്സ്. പ്രോബബിലിറ്റി, ഓപ്പറേഷൻസ് റിസർച് എന്നീ വിഷയങ്ങൾക്കു ശക്തമായ സ്വാധീനം.മനഃശാസ്ത്രചികിൽസ മുതൽ മാർക്കറ്റിങ് വരെ ഡേറ്റയുടെ അനന്തസാധ്യതകൾ ഉപയോഗിക്കാത്ത മേഖലകൾ വിരളം. അതിനാൽ എവിടെയും പ്രയോഗസാധ്യതയുള്ള കോഴ്സാണു സ്റ്റാറ്റിസ്റ്റിക്സ്. ഒരു പതിറ്റാണ്ടിനിടെ വിദ്യാർഥികളുടെ എണ്ണവും കൂടിയിരിക്കുന്നു.
🎓🎓 കരിയർ എങ്ങനെ ?
➡ ബിസിനസ് അനലിസ്റ്റ്, റിസ്ക് അനലിസ്റ്റ്, ഡേറ്റ സയന്റിസ്റ്റ്, കൺസൽറ്റന്റ്, ബയോസ്റ്റാറ്റിസ്റ്റീഷ്യൻ... തിരഞ്ഞെടുക്കാൻ ഒട്ടേറെ റോളുകൾ. ഡേറ്റ സമാഹരണം, വിശകലനം, ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയവയൊക്കെ സ്റ്റാറ്റിസ്റ്റീഷ്യന്റെ അടിസ്ഥാന ചുമതലകളാണ്. ഇന്ത്യയിൽ തുടക്കക്കാർക്കു വാർഷികശമ്പളം 2.5– 4.5 ലക്ഷം രൂപ.
👤👤 സ്റ്റാറ്റിസ്റ്റിക്സ് തിരഞ്ഞെടുക്കാൻ അടിസ്ഥാനപരമായി വേണ്ട ഗുണങ്ങൾ:
🔴 ശക്തമായ ഗണിതശാസ്ത്ര ആഭിമുഖ്യം.
🔴 കാര്യകാരണ വിശകലനശേഷി.
🔴 വിവരങ്ങൾ വേഗം ഗ്രഹിക്കാനുള്ള കഴിവ്.
🔴 കംപ്യൂട്ടർ സോഫ്റ്റ്‌വെയർ പ്രാവീണ്യം.
💻💻 ജോലിസാധ്യത
➡ ‘ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്’ വഴി സർക്കാർ മേഖലയിൽ മികച്ച അവസരങ്ങളുണ്ട്. സ്വകാര്യമേഖലയിലും സാധ്യതകളേറെ. മിക്ക കമ്പനികളും ഡേറ്റ വിശകലനത്തിന് ഇപ്പോൾ പ്രാമുഖ്യം കൊടുക്കുന്നു. ഡിലോയ്റ്റ് പോലെയുള്ള കമ്പനികൾ ഇന്ത്യയിൽ നിന്ന് ഒട്ടേറെ സ്റ്റാറ്റിസ്റ്റീഷ്യൻമാരെ റിക്രൂട്ട് ചെയ്യുന്നു.
🏛🏛 പ്രധാന സ്ഥാപനങ്ങൾ
➡ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത സ്ഥാപനം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. കൊൽക്കത്ത, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ ക്യാംപസുള്ള ഐഎസ്ഐ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മേൽവിലാസമാണ്. കൊൽക്കത്ത ക്യാംപസിലെ ബി.സ്റ്റാറ്റ് രാജ്യത്ത് ഈ വിഷയത്തിലെ ഏറ്റവും മികച്ച ബിരുദ കോഴ്സാണ്. പിജി, പിജി ഡിപ്ലോമ, പിഎച്ച്ഡി കോഴ്സുകളുമുണ്ട്.
🏛 മുംബൈ സെന്റ് സേവ്യേഴ്സ്
🏛 കൊൽക്കത്ത സെന്റ് സേവ്യേഴ്സ്
🏛ചെന്നൈ ലയോള
🏛 ഡൽഹി സർവകലാശാല
🏛 പൂന സർവകലാശാല എന്നിവിടങ്ങളിലെ കോഴ്സുകളും മികച്ചതാണ്.
🎓🌍ഐഎസ്ഐയിൽ അഡ്മിഷൻ
➡ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, പിജി, ഗവേഷണ കോഴ്സുകളിലേക്കു മാർച്ച് ഒൻപതു വരെ അപേക്ഷിക്കാം. ബി.സ്റ്റാറ്റ് (കൊൽക്കത്ത), ബി.മാത് (ബെംഗളൂരു ക്യാംപസ്) എന്നിവയാണു ബിരുദ കോഴ്സുകൾ. ഇരു കോഴ്സുകൾക്കും 3000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്. പ്രവേശനപ്പരീക്ഷ മേയ് 13ന്.
➡ വെബ്സൈറ്റ്:💻💻 www.isical.ac.in
Comments
Post a Comment